Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്മാർട്ട് പാർക്കിംഗ് പദ്ധതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

September 21, 2023

Gulf_Malayalam_News

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, പാര്‍പ്പിട മേഖലകളിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി പ്രത്യേക വാഹന പാര്‍ക്കിംഗ് മാനേജ്മെന്റ് പദ്ധതി ആരംഭിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ദോഹയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയത്. 2021 ലെ നിയമത്തിന് (നിയമം 13) കീഴിലുള്ള സംസ്ഥാന പബ്ലിക് പൊസിഷൻസ് മാനേജ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അധികൃതർ പറഞ്ഞു.

വെസ്റ്റ് ബേ, കോര്‍ണിഷ്, സെന്‍ട്രല്‍ ദോഹ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളില്‍, സെന്‍സറുകളും തിരിച്ചറിയല്‍ പാനലുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും വാർത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ തിരക്കും ഗതാഗത തടസ്സങ്ങളും കുറയ്ക്കുക,  പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പാര്‍ക്കിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സെൻട്രൽ ദോഹ ഏരിയയിലെ അൽ ജസ്ര, മുഷരിബ്, അൽ നജാദ -ബരാഹത്ത് അൽ ജുഫൈരി-ഫെരീജ് അൽ അസ്മാഖ്, ഓൾഡ് ഗാനിം, അൽ സൂഖ്, അൽ റുഫാ- അൽ ഹിത്മി, അൽ മിർഖാബ് - അൽ സലാത; വെസ്റ്റ് ബേ ഏരിയയിലെ അൽ ദഫ്ന, ഒനൈസ; കോർണിഷ് ഏരിയ മുഴുവനും (ഷെറാട്ടൺ മുതൽ ഇസ്ലാമിക് ആർട്ട് മ്യൂസിയം വരെ) എന്നീ സ്ഥലങ്ങളിലാണ് പുതിയ സെൻസറുകളും ഇൻഫർമേഷൻ ബോർഡുകളുമുള്ളത്. വിവിധ സ്ഥലങ്ങളിലായി ഏകദേശം 18,210 വാഹന പാര്‍ക്കിംഗ് സൗകര്യങ്ങൾ പൂര്‍ത്തിയായതായി അഷ്ഗാലിലെ എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ മര്‍റിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News