Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വീണ്ടും കാൽപ്പന്തു കളിയാരവം,എ​ക്സ്​​പോ സ്റ്റാ​ർ​സ് ലീ​ഗിന് ഇന്ന് തുടക്കമാവും

August 16, 2023

August 16, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോ​ഹ:ലോകകപ്പിന് ശേഷം കാൽപ്പന്തുകളിയുടെ ആവേശത്തിന് തീപിടിക്കുന്ന  ക്ല​ബ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇന്ന് (ബു​ധ​നാ​ഴ്ച) തുടക്കം. ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) 'എക്സ്പോ സ്റ്റാർസ് ലീഗ്' എന്ന പേരിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ക്ലബ്ബുകളുടെ ആ​ദ്യ അ​ഞ്ചു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കും ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ൾ വേ​ദി​യാ​കു​മെ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ത്ത​വ​ണ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ണ്ട്.

വ​ക്‌​റ​യി​ലെ അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തിൽ അ​ൽ വ​ക്‌​റ ക്ല​ബും മു​ഐ​ദ​ർ ക്ല​ബും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് വൈ​കീ​ട്ട് 6.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്നത്. അതേസമയം,  8.30ന് അ​ൽ തു​മാ​മ സ്‌​റ്റേ​ഡി​യ​ത്തി​ൽ ​അ​ൽ അ​റ​ബി​ ക്ലബും അ​ൽ ഷമാൽ ക്ലബ് ത​മ്മിലും ഇന്ന്​ പോരിനിറങ്ങും.

ആ​ഗ​സ്റ്റ് 17ന് ​ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബും അ​ൽ ഗ​റാ​ഫ​ ക്ല​ബും ത​മ്മി​ൽ ഖ​ലീ​ഫ ഇന്റർനാഷണൽ സ്റ്റേ​ഡി​യ​ത്തി​ൽ എറ്റുമുട്ടും. അ​ൽ ജ​നൂ​ബ് സ്‌​റ്റേ​ഡി​യ​ത്തി​ൽ റ​യ്യാ​നും അ​ൽ മ​ർ​ഖി​യ​യും ത​മ്മി​ലാ​ണ് മ​റ്റൊ​രു മ​ത്സ​രം. ആ​ഗ​സ്റ്റ് 18ന് അ​ൽ അ​ഹ്‍ലി ക്ലബ് അ​ൽ ദു​ഹൈ​ൽ ക്ലബ്ബിനെ അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ നേ​രി​ടു​മ്പോ​ൾ അ​ൽ ബെ​യ്ത് സ്‌​റ്റേ​ഡി​യ​ത്തി​ൽ അ​ൽ സ​ദ്ദി​ന് എ​തി​രാ​ളി​ക​ളായി ഉം​സ​ലാ​ൽ ക്ലബും പോരാടും.

ഇന്ന് ആ​രം​ഭി​ക്കു​ന്ന പു​തി​യ സീ​സ​ണി​ന് 2024 ഏ​പ്രി​ൽ 24ന് ​ഖ​ത്ത​ർ ക​പ്പ് ഫൈ​ന​ലോ​ടെ മത്സരം അ​വ​സാ​നിക്കു​മെ​ന്ന് ക്യു.​എ​സ്.​എ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കിയിരുന്നു.

ഖത്തറിൽ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കുന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് മത്സരത്തിനോടനുബന്ധിച്ച്‌ ക്ല​ബ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ആ​റാ​ഴ്ച​ത്തെ ഇ​ട​വേ​ള​യും ക്യു.​എ​സ്.​എ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ലാണ് എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് പോരാട്ടം അ​വ​സാ​നി​ക്കു​ന്നത്.  

ശ​ക്ത​മാ​യ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ക്ല​ബു​ക​ൾ പോരിനിറങ്ങുന്നത് . ചില കളിക്കാരെ ഒ​ഴി​വാ​ക്കി​യും പു​തി​യ കളിക്കാരെ ടീ​മി​ലെടുത്തും ക്ല​ബു​ക​ൾ മത്സരത്തിനായി തയ്യാറെടുക്കുകയാണ്. ഓ​സ്ട്രി​യ, തു​ർ​ക്കി​യ, സ്‌​പെ​യി​ൻ തുടങ്ങിയ രാ​ജ്യ​ങ്ങ​ളിലേക്ക് ടീമുകൾ പ​രി​ശീ​ല​ന​ത്തി​നാ​യി പോയിട്ടുണ്ടായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News