Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്ക് പ്രദര്‍ശനം ആരംഭിച്ചു 

March 21, 2024

news_malayalam_event_updates_in_qatar

March 21, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ‘ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്ക്’ പ്രദര്‍ശനം ആരംഭിച്ചു. ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലെ നാലാം നിലയിലുള്ള താത്ക്കാലിക എക്‌സിബിഷന്‍ ഗാലറിയിലാണ് പ്രദർശനം. ജൂലൈ 6 വരെ പ്രദർശനം തുടരും.

സ്പൈഡര്‍ സില്‍ക്ക് സൃഷ്ടാക്കളായ സൈമണ്‍ പിയേഴ്സിന്റെയും നിക്കോളാസ് ഗോഡ്ലിയുടെയും സൃഷ്ടികളാണ് ഇവിടെയുള്ളത്. 2004ലാണ് സ്‌പൈഡര്‍ സില്‍ക്ക് ഉപയോഗിച്ച് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയില്‍ ഇരുവരും ചേര്‍ന്നത്. പ്രദർശനത്തിൽ ചരിത്രപരമായ കൈയെഴുത്തുപ്രതികളും പ്രക്രിയയെ രേഖപ്പെടുത്തുന്ന ഫോളിയോകളും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ നാല് തുണിത്തരങ്ങളും ഒരുമിച്ച് പ്രദര്‍ശിപ്പിക്കും. ഗംഭീരമായ എംബ്രോയ്ഡറി ചെയ്ത കേപ്പ്, ബ്രോക്കേഡ് നെയ്ത്ത് ലാംബ (ലാംബ അക്കോട്ടിഫഹാന), ഷീര്‍ ടഫെറ്റ, സാറ്റിന്‍ വീവ് ഷാള്‍ എന്നിവയും ഉണ്ടായിരിക്കും. ഇത് ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്കിന്റെ ചരിത്രം ചര്‍ച്ച ചെയ്യുന്ന സൈമണ്‍ പിയേഴ്‌സിന്റെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രദര്‍ശനത്തിലുണ്ടാകും.

ഇവരുടെ പല സൃഷ്ടികളും വര്‍ഷങ്ങളായി പൊതു, സ്വകാര്യ ശേഖരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്: ബ്രിട്ടീഷ് മ്യൂസിയം ലണ്ടന്‍, മെട്രോപൊളിറ്റന്‍ മ്യൂസിയം ന്യൂയോര്‍ക്ക്, ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചിക്കാഗോ, അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ന്യൂയോര്‍ക്ക്, ക്ലീവ്ലാന്‍ഡ് മ്യൂസിയം ഓഫ് ആര്‍ട്ട് ഒഹായോ, ഫൗളര്‍ മ്യൂസിയം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ്, ഫീല്‍ഡ് മ്യൂസിയം ചിക്കാഗോ, നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ ആര്‍ട്ട് സ്മിത്സോണിയന്‍, വാഷിംഗ്ടണ്‍ ഡിസി, എത്നോഗ്രഫി മ്യൂസിയം ഒസാക്ക ജപ്പാന്‍ തുടങ്ങിയവയിലെല്ലാം പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News