Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തർ ഇന്ത്യൻ എംബസി-ഐസിബിഎഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് ജനുവരി 19ന് ദുഖാനിൽ 

January 14, 2024

news_malayalam_indian_embassy_of_qatar_updates

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച്  ജനുവരി 19 (വെള്ളിയാഴ്ച) പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുഖാനിലെ ഖത്തർ റെഡ് ക്രെസെന്റ് വർക്കേഴ്സ് ഹെൽത്ത് സെന്ററിന് എതിർവശത്തുള്ള ഗൾഫാർ ഓഫീസ് സെക്രീത്തിലാണ് ക്യാമ്പ് നടക്കുക.

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ക്കും സൗകര്യമുണ്ടാകും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മണി​ മു​ത​ൽ 11 മ​ണി​ വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം. എന്നാൽ, രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐസിബിഎഫ് അറിയിച്ചു. 

സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതേസമയം, ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News