Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍ 

April 24, 2024

news_malayalam_senyar_festival_in_qatar

April 24, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: ഖത്തറില്‍ പത്താമത് സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30ന് ആരംഭിക്കും. മെയ് 3, വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ഫെസ്റ്റിവല്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കത്താറ വെബ്‌സൈറ്റ്, katara.net വഴി രജിസ്റ്റര്‍ ചെയ്യണം. 

സമുദ്ര പൈതൃക പരിപാടികളില്‍ ഒന്നാണ് സെന്‍യാര്‍ ഫെസ്റ്റിവല്‍. ഖത്തറിന്റെ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഫെസ്റ്റിവലില്‍ ഹാന്‍ഡ്-ലൈന്‍ ഫിഷിംഗ്, പേള്‍ ഡൈവിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News