Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ് അന്തരിച്ചു

October 11, 2023

October 11, 2023

അൻവർ പാലേരി

ദോഹ :ഖത്തറിലെ മുതിർന്ന മാധ്യമപ്രവർത്തകനും കേരളശബ്ദം റിപ്പോർട്ടറുമായിരുന്ന ഐ.എം.എ റഫീഖ്(64) നിര്യാതനായി. ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹിയായും ഖത്തറിലെ കേരള ശബ്ദത്തിന്റെ റിപ്പോര്‍ട്ടറായും ഖത്തറിലെ സാമൂഹ്യ,സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. ദീർഘകാലമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

വടക്കേകാട് മണികണ്ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്. രഹനയാണ് ഭാര്യ. മക്കൾ: റിയ, റഈസ്, ഫൈസൽ. മരുമക്കൾ: ദാർവിഷ് , സഫ്ന (പൊന്നാനി). സഹോദരങ്ങൾ: ഐ.എം.എ ജലീൽ, ഐ.എം.എ അബ്ദുല്ല (ഖത്തർ), ഐ.എം.എ ബഷീർ.
ഖബറടക്കം വ്യാഴാഴ്ച നടക്കും. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്ന ഐ.എം.എ റഫീഖ്  2006ലാണ് ഖത്തറിലെത്തുന്നത്.നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News