Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ജനുവരി 25ന് തുടങ്ങും 

January 03, 2024

news_malayalam_event_updates_in_qatar

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ "വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവല്‍" രണ്ടാം പതിപ്പിന് ജനുവരി 25ന് തുടക്കമാകും. ഫെബ്രുവരി 3 വരെ ഓൾഡ് ദോഹ പോർട്ടിലാണ് കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ഖത്തർ ടൂറിസത്തിന്റെയും ഓൾഡ് ദോഹ പോർട്ടിന്റെയും പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 60 പങ്കാളികൾ പറത്തുന്ന വലിയ പട്ടങ്ങളുടെ പ്രദർശനവും സന്ദർശകർക്ക് ആസ്വദിക്കാം. ഓൾഡ് ദോഹ പോർട്ടിലെ ക്രൂയിസ് ടെർമിനലിന് മുന്നിലാണ് ഇവന്റ് നടക്കുക. അതിനാൽ ക്രൂയിസിലുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് കൈറ്റ് ഫെസ്റ്റിവൽ കൂടുതൽ ആകർഷണമായിരിക്കും.

എല്ലാ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും കൈറ്റ് ഫെസ്റ്റിവലിലുണ്ടാകും. വർണശബളമായ പട്ടം പറത്തൽ, സെലിബ്രേഷൻ പാലസിന്റെ ഇൻഫ്ലേറ്റബിൾസ് ഗെയിംസ് ഏരിയ, ഫുഡ് കോർട്ട്, ഇഖ്ബാൽ ഹുസൈൻ നയിക്കുന്ന സൗജന്യ പട്ട നിർമാണങ്ങളുടെ വർക്ക്ഷോപ് തുടങ്ങിയ നിരവധി പരിപാടികൾ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. കുട്ടികൾക്ക് സ്വന്തം പട്ടം വരയ്ക്കാനും നിർമ്മിക്കാനും പെയിന്റ് ചെയ്യാനും പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ മെറ്റീരിയലുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കാനും ഫെസ്റ്റിവലിൽ അവസരമുണ്ടാകും. 

പട്ടം നിർമ്മിക്കുന്ന സൗജന്യ വർക്ക്ഷോപ്പുകൾക്കുള്ള രജിസ്‌ട്രേഷൻ ഉടൻ തന്നെ https://vqikf.com/ എന്ന വെബ്‌സൈറ്റിൽ ആരംഭിക്കുമെന്നും, സീറ്റുകൾ പരിമിതമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News