Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ സംസ്‌കൃതി റയ്യാന്‍ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

February 19, 2024

news_malayalam_samskrithi-rayyan-unit-elected-new-members

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃതി സംഘടനയുടെ റയ്യാന്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിലെ മാസ്‌ട്രോ ഹളില്‍ നടന്ന സമ്മേളനം സംസ്‌കൃതി സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുത്തു ഒറ്റപ്പാലം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ 30 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. 

സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി , ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, മുന്‍ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ ഇ എം സുധീര്‍, ട്രഷറര്‍ ശിവാനന്ദന്‍, വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം, വനിത വേദി സെക്രട്ടറി സബീന അസീസ്, മുന്‍ ഭാരവാഹിയും ലോക കേരളസഭ അംഗവുമായ എ സുനില്‍ , കേന്ദ്ര കമ്മിറ്റി അംഗം  അനിഷ് വി എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പുതിയ ഭാരവാഹികളേയും ചടങ്ങില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിദ്ധീഖ് കെ.കെ.,  സെക്രട്ടറിയായി സതീഷ് കണ്ണൂര്‍, വൈസ് പ്രസിഡന്റുമാരായി മുഹസിന്‍, സുനില്‍കുമാര്‍, ഉമ്മു സുഫിയാനത്ത്, ജോയിന്റ് സെക്രട്ടറിമാരായി ആബിദ് പാവറട്ടി , പ്രദീഷ് ആലക്കാട് , സജിന ഫസലുദ്ധീന്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

സജീന ഫസലുദ്ധീന്‍ അനുശോചന പ്രമേയവും മുഹ്‌സിന്‍ സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. സമ്മേളന സമാപനത്തില്‍ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച മുട്ടിപ്പാട്ടും കരോക്കെ ഗാനമേളയും അരങ്ങേറി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News