Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ രിസാല സ്റ്റഡി സർക്കിൾ ഫ്രീഡം അസംബ്ലികൾ സമാപിച്ചു

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഖത്തറിൽ 13 കേന്ദ്രങ്ങളിൽ ഫ്രീഡം അസംബ്ലികൾ സംഘടിപ്പിച്ചു.വിവിധ സെക്ടർ കമ്മിറ്റി കളുടെ നേതൃത്വത്തിൽ അൽഖോർ, ഉം സലാൽ, മദീന ഖലീഫ, അൽ സദ്ദ്, മുശൈരിബ്, മർഖിയ, സനയ്യ, അസ്പെയർ, ഐൻഖാലിദ്, ശഹാനിയ, വക്ര, മുഗളിന, ഹിലാൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികൾ നടന്നത്.

അസംബ്ലി, ദേശഭക്തി ഗാനം, സന്ദേശപ്രഭാഷണം, ഫ്രീഡം വാൾ,സ്പോട്ട് ക്വിസ്, മധുര വിതരണം തുടങ്ങിയ  സെഷനുകൾ ഉൾപെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.വിവിധ.രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച്, മുരളി തൊയ്യക്കാവ്, സൈമൺ വർഗീസ്, ഷഫീർ പലപ്പെട്ടി, ഷഫീർ വാടാനപ്പള്ളി, സാജിദ് മാട്ടൂൽ, ആർ എസ് സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു."പ്രൗഡ് ടു ബി ആൻ ഇൻഡ്യൻ " എന്ന ശീർഷകത്തിലാണ്  പരിപാടികൾ നടന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News