Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് റൊബോടിക്സ് സാങ്കേതിക വിദ്യയിലേക്ക് വാതിൽ തുറക്കുന്ന പുസ്തകവുമായി ഇന്ത്യൻ വിദ്യാർഥികൾ

October 20, 2023

news_malayalam_indian_students_in_qatar

October 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റോബോട്ടിക്സിന്റെ ബാലപാഠങ്ങള്‍ പരിചയപ്പെടുത്താൻ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുസ്തകം. ഖത്തറിലെ ബിര്‍ള സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ജയ് ആദിത്യ, നിഹാല്‍ ആഷിഖ്, ഹാനിഷ് അബ്ദുള്ള എന്നിവരാണ് പുസ്തകം തയ്യാറാക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ വിപുൽ പുസ്തകം പ്രകാശനം ചെയ്തു.

'ബികമിങ് എ മേക്കർ, ആൻ ഇൻട്രൊഡക്ഷൻ ടു ഹോബി റോബോട്ടിക്സ്' എന്ന പേരുള്ള പുസ്തകം റോബോട്ടിക്‌സിന്റെ ആകർഷകമായ ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകും. കൈനമാറ്റിക്‌സ്, സെൻസറുകൾ, ആക്ച്വേറ്ററുകൾ, പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയ റോബോട്ടിക്സിന്റെ പ്രധാന മേഖലകളെ കുറിച്ചെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 

റോബോട്ടിക്‌സിൽ താൽപര്യമുള്ള സമപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'പാനടെക്സ്' എന്ന ടെക് ഓർഗനൈസേഷനും ബിര്‍ള സ്കൂൾ വിദ്യാർത്ഥികൾ സ്ഥാപിച്ചിട്ടുണ്ട്.
ഖത്തർ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മൈക്രോ-റോബോട്ടിക് ക്യാൻസർ ഗവേഷണ പ്രോജക്ടിലും ജയ് ആദിത്യയും നിഹാൽ ആഷിക്കും സഹഗവേഷകരായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകം ആമസോണിലും വിവിധ ബ്രിക്ക് ആൻഡ് മോർട്ടാർ പുസ്തകശാലകളിലും വായനക്കാർക്ക് ലഭ്യമാണ്. 

ചെന്നൈ സ്വദേശിയാണ് ജയ് ആദിത്യ. നിഹാൽ ആഷിക് തൃശൂര്‍ സ്വദേശിയും കഹ്റാമ എഞ്ചിനീയറുമായ ‌ആഷിക് മുഹ്‍യുദ്ദീന്റെ മകനാണ്. കുറ്റ്യാടി സ്വദേശിയും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപകനുമായ ഡോക്ടര്‍ നൗഷാദ് സി.കെയുടെ മകനാണ് ഹാനിഷ് അബ്ദുള്ള.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News