October 21, 2023
October 21, 2023
അബുദാബി: ദുബായിൽ യാത്രക്കാരുടെ ശരീരഭാഷ മനസ്സിലാക്കാനും മുഖം തിരിച്ചറിയാനും റോബോട്ട് സംവിധാനവുമായി അബൂദാബി കസ്റ്റംസ് വിഭാഗം. ദുബായിൽ നടന്ന ജൈടെക്സ് മേളയിൽ പുതിയ സംവിധാനം അബൂദാബി കസ്റ്റംസ് പരിചയപ്പെടുത്തി. കാമറകളും സെൻസറുകളും ഘടിപ്പിച്ച റോബോട്ടുകൾ ഒരേസമയം അഞ്ചുമുതൽ ഏഴ് ആളുകളുടെ വരെ മുഖം തിരിച്ചറിയും. ആറു മീറ്റർ ദൂരപരിധിയിൽ നിന്നു തന്നെ യാത്രക്കാരെ കാമറ പിടിച്ചെടുക്കും.
നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പുതിയ സംവിധാനം ഓരോ യാത്രക്കാരനെ കുറിച്ചുള്ള വിവരം ശേഖരിക്കാനും കസ്റ്റംസിനെ സഹായിക്കുമെന്ന് സീനിയർ കസ്റ്റംസ് കൺട്രോളർ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.
അതേസമയം, യാത്രക്കാരുടെ ചോദ്യങ്ങൾക്കും വിവിധ ഭാഷകളിൽ റോബോട്ട് മറുപടി നൽകും. യാത്രക്കാരന്റെ പ്രായവും ജെൻഡറും തിരിച്ചറിയാനും റോബോട്ടിന് സാധിക്കും. ഭാവിയിൽ കസ്റ്റംസ് ക്ലിയറൻസിനും ഇത് ഉപകാരപ്പെടുമെന്നും അധികൃതർ പറഞ്ഞു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F