Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ റമദാന്‍ മാസത്തില്‍ മാംസത്തിന് സബ്‌സിഡി അനുവദിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

January 09, 2024

news_malayalam_ministry_updates_in_qatar

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ റമദാനില്‍ ഇറച്ചി വിലയ്ക്ക് സബ്‌സിഡി അനുവദിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സഹകരിച്ച് നടത്തുന്ന ദേശീയ സംരഭത്തില്‍ ജനുവരി 30 വരെ രജിസ്ട്രര്‍ ചെയ്യാന്‍ അവസരമുണ്ട്. മാംസത്തിന്റെ പ്രാദേശിക ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. റമദാനില്‍ പൗരന്മാര്‍ക്ക് മിതമായ നിരക്കില്‍ മാംസത്തിന്റെ ലഭ്യത ഉറപ്പാക്കുക, സ്ഥിരമായ വിപണി വില ഉറപ്പാക്കുന്നതിന് വിതരണവും ഡിമാന്റും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. 

നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന പ്രാദേശിക കന്നുകാലികളുള്ള ബ്രീഡര്‍മാര്‍ക്കും ഫാം ഉടമകള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴി രജിസ്‌ട്രേഷനായി അപേക്ഷിക്കണമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അല്‍ ഹിലാല്‍, അല്‍ റയ്യാന്‍, അല്‍ വക്ര, അല്‍ ദായെന്‍, അല്‍ ഖോര്‍, അല്‍ ഷമാല്‍ എന്നിവിടങ്ങളിലും ഖത്തര്‍ റെഡ് ക്രസന്റിന് എതിര്‍വശമുള്ള അല്‍ മന്‍സൂര്‍ ടവറിലും രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News