Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ മ്യൂസിയം റമദാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു

March 11, 2024

news_malayalam_ramadan_updates_in_qatar

March 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ മ്യൂസിയം (ക്യുഎം) റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മ്യൂസിയങ്ങളും ഗാലറികളും ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, രാത്രി 8 മണി മുതൽ പുലർച്ചെ 12 മണി വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാത്രി 8 മണി മുതൽ പുലർച്ചെ 12 മണി വരെ തുറന്നിരിക്കും.

"റമദാനിലെ മ്യൂസിയങ്ങളുടെ പ്രത്യേക ഷെഡ്യൂളിലൂടെ സന്ദർശകർക്ക് സൂര്യാസ്തമയത്തിന് ശേഷവും രാത്രിയുടെ അവസാന മണിക്കൂറുകൾ വരെയും മ്യൂസിയങ്ങൾ ആസ്വദിക്കാൻ സവിശേഷമായ അവസരം നൽകുന്നു," അധികൃതർ വെബ്‌സൈറ്റിൽ പറയുന്നു.

സന്ദർശകർക്ക് നിരവധി പ്രദർശനങ്ങളും ഇവൻ്റുകളും മ്യൂസിയം അധികൃതർ സംഘടിപ്പിക്കും. അതേസമയം, പെരുന്നാൾ ദിവസം (ഈദ് അൽ ഫിത്തർ) എല്ലാ മ്യൂസിയങ്ങളും ഗാലറികളും അടച്ചിരിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News