Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ റമദാനിലെ ക്യു.ഐ.ബി ബാങ്കിന്റെ പ്രവർത്തന സമയം പ്രഖ്യാപിച്ചു 

March 11, 2024

news_malayalam_ramadan_updates_in_qatar

March 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റമദാൻ മാസത്തിൽ ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ശാഖകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

അൽ ഗരാഫ (ക്യു. മാൾ), ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, തവാർ മാൾ, പ്ലേസ് വെൻഡോം മാൾ, സിറ്റി സെൻ്റർ, ദാർ അൽ സലാം എന്നിവിടങ്ങളിലെ ക്യുഐബിയുടെ ശാഖകൾ ശനി മുതൽ വ്യാഴം വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയും, രാത്രി 8:30 മുതൽ രാത്രി 11:30 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ, രാത്രി 8:30 മുതൽ രാത്രി 11:30 വരെ മാത്രമാണ് പ്രവർത്തിക്കുക.

ഗ്രാൻഡ് ഹമദ് സ്ട്രീറ്റ്, അൽ ഫനാർ, ഓൾഡ് എയർപോർട്ട് സ്ട്രീറ്റ്, അൽ റയ്യാൻ, അൽ സദ്ദ്, സി-റിങ് തമയൂസ് സെൻ്റർ, അൽ ഖോർ, സൽവ റോഡ്, ആരോഗ്യ മന്ത്രാലയം, മിസൈദ്, ഇൻഡസ്ട്രിയൽ ബ്രാഞ്ച്, അൽ-ഷഹാനിയ, അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്, ഖത്തർ എനർജി  എന്നിവിടങ്ങളിലെ കോർപ്പറേറ്റ് ബ്രാഞ്ച് ഉൾപ്പെടെയുള്ള മറ്റ് ശാഖകൾക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവൃത്തി സമയം. ഈ ശാഖകൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും.

കോർപ്പറേറ്റ്, എസ്എംഇ ഉപഭോക്താക്കൾക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് ശാഖ സന്ദർശിക്കാം. പണമിടപാടും ചെക്കുകളുടെ ഇടപാടുകളും സൽവ റോഡ്, അൽ റയ്യാൻ ശാഖകളിൽ നടത്താം.

കൂടാതെ, സി-റിംഗ് റോഡ്, അൽ ഫനാർ, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) സെൻ്റർ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുറന്നിരിക്കും. സി-റിംഗ് സെൻ്റർ രാത്രി 8:30 മുതൽ രാത്രി 11:30 വരെയും പ്രവർത്തിക്കും. എല്ലാ സേവന കേന്ദ്രങ്ങൾക്കും വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും. 

ഇൻ്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകൾ, ക്യുഐബി മൊബൈൽ ആപ്പ്, ക്യുഐബി ലൈറ്റ് ആപ്പ്, 4444 8444 എന്ന നമ്പറിലെ കോൾ സെൻ്ററുകൾ, എടിഎമ്മുകൾ, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ തുടങ്ങിയവ ബാധിക്കില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News