Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഓള്‍ഡ് ദോഹ പോര്‍ട്ടിലെ റമദാന്‍ പരിപാടികള്‍

March 06, 2024

news_malayalam_event_updates_in_qatar

March 06, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറിൽ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായി നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. മാര്‍ച്ചില്‍ ഓള്‍ഡ് ദോഹ തുറമുഖത്ത് പ്രത്യേക റമദാന്‍ ആക്ടിവേഷനുകള്‍ ആസ്വദിക്കാനാവുമെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.

1) മുസഹര്‍ അല്‍ മിന

റമദാന്‍ മാസത്തില്‍ ദിവസവും ‘റമദാന്‍ ഡ്രമ്മര്‍മാര്‍’ എന്നറിയപ്പെടുന്ന മുസാഹെരാത്തികള്‍ റമദാന്‍ കീര്‍ത്തനങ്ങളുമായി തുറമുഖത്ത് കറങ്ങും. നേരം പുലരും മുമ്പ് (അത്താഴ സമയം) ചുറ്റുമുള്ളവരെ ഉണര്‍ത്താനും മുസാഹര്‍ ഉണ്ടായിരിക്കും.

2) സൂഖ് അല്‍ മിന

റമദാന്‍ മാസത്തില്‍ ദിവസവും മിന ഡിസ്ട്രിക്ടിൽ പ്രത്യേക റമദാന്‍ പോപ്പ്- അപ്പ് മാര്‍ക്കറ്റ് തുറക്കും. ഭക്ഷണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഇനങ്ങളാണ് ഇവിടെയുള്ളത്.

3) ഗരങ്കാവോ നൈറ്റ്

റമദാനിന്റെ 14-ാം ദിവസം വൈകിട്ട് 6 മണി മുതല്‍ 11 മണി വരെയുള്ള സമയത്ത് കുട്ടികള്‍ക്കായി രസകരമായ പൈതൃക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. മധുരപലഹാരങ്ങള്‍, നട്സ്, ചോക്ലേറ്റുകള്‍ എന്നിവ ഉൾപ്പടെയുള്ള സാധനങ്ങളുടെ ആഘോഷമാണ് ഗരങ്കാവോ.

4) വദ്അ റമദാന്‍

റമദാനിലെ അവസാന നാല് ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ വിവിധ പ്രവര്‍ത്തനങ്ങള്‍ സന്ദർശകർക്ക് ആസ്വദിക്കാം. റമദാനിന്റെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനങ്ങള്‍, പ്രാര്‍ത്ഥനകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News