Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ വിസാ സെന്ററുകളിലെ സേവനങ്ങൾക്കും വിവരങ്ങൾക്കുമായി ഹോട് ലൈൻ സംവിധാനം ഒരുക്കി

September 13, 2023

Malayalam_Qatar_News

September 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :വിദേശ രാജ്യങ്ങളിലെ ഖത്തർ വിസാ സെന്ററുമായി(ക്യൂ.വി.സി)ബന്ധപ്പെട്ട സേവനങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഹോട് ലൈൻ സംവിധാനം ഒരുക്കി. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഖത്തര്‍ വിസ സെന്ററുകളിൽ നിന്നുള്ള വിവരങ്ങൾക്കായി 109 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

ഖത്തറിലേക്കുള്ള താമസ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിലവിൽ രാജ്യത്തിന് പുറത്തുള്ള വിസ സെന്ററുകൾ വഴിയാണ് പൂർത്തിയാക്കേണ്ടത്.മെഡിക്കൽ,വിരലടയാളം തുടങ്ങിയ നടപടിക്രമങ്ങൾ ഈ സെന്ററുകളിലാണ് പൂർത്തിയാക്കുന്നത്.കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി,ചെന്നൈ ഉൾപെടെ ഇന്ത്യയില്‍ ആകെ ഏഴ് ക്യുവിസികളാണ് ഉള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News