Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ട്രാവൽ മാർട്ട്, 200ഓളം പ്രദർശകരെയും 9,000 സന്ദർശകരെയും പ്രതീക്ഷിക്കുന്നതായി സംഘാടകർ 

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:ഖത്തർ ടൂറിസത്തിന് കീഴിൽ 2023 നവംബർ 20ന് ആരംഭിക്കുന്ന ഖത്തർ ട്രാവൽ മാർട്ട് (ക്യുടിഎം) പ്രദർശനത്തിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ. നെക്സ്റ്റ്ഫെയേഴ്‌സ് ഫോർ എക്സിബിഷൻസ് ആൻഡ് കോൺഫെറെൻസസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200 എക്സിബിറ്റർമാരെയും 9,000 സന്ദർശകരേയുമാണ് ട്രാവൽ മാർട്ടിൽ പ്രതീക്ഷിക്കുന്നത്.

ത്രിദിന അന്തർദേശീയ കോൺഫറൻസ്, ഗ്ലോബൽ വില്ലേജ്, ഗാല ഡിന്നർ, ബി2ബി അവസരങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ തുടങ്ങിയ അവസരങ്ങളും സന്ദർശകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 2021ൽ നടന്ന ക്യുടിഎം ഇവെന്റിന്റെ വൻ വിജയത്തിന് ശേഷം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂർ ആൻഡ് ട്രാവൽ കമ്പനികൾ പങ്കെടുക്കുന്ന പരിപാടിയിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് ആഗോളതലത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താനും, ഖത്തറിന്റെ അനന്തമായ ടൂറിസം സാധ്യതകൾ തിരിച്ചറിയാനും അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

കർവയാണ് ട്രാൻസ്‌പോർട്ടേഷൻ സ്‌പോൺസർ. നവംബർ 20 മുതൽ നവംബർ 22 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (ഡി.ഇ.സി.സി) പ്രദർശനം മേള നടക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News