Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന്റെ രണ്ടാം പതിപ്പ് തിങ്കളാഴ്ച ആരംഭിക്കും

November 18, 2023

News_Qatar_Malayalam

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന്റെ (ക്യുടിഎം) രണ്ടാം പതിപ്പിന് നവംബര്‍ 20ന്(തിങ്കളാഴ്ച) ദോഹയില്‍ തുടക്കമാകും. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന പ്രദര്‍ശനം വാണിജ്യ- വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനി ഉദ്ഘാടനം ചെയ്യും. നെക്സ്റ്റ് ഫെയേര്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തന സമയം.

ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ കള്‍ച്ചര്‍, ലക്ഷ്വറി, മെഡിക്കല്‍, ഹലാല്‍ ടൂറിസം, സ്‌പോര്‍സ് എന്നിവ ഉള്‍പ്പെടുന്ന ഏഴ് പ്രധാന മേഖലകള്‍ പ്രദര്‍ശിപ്പിക്കും. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ ടെക്‌നോളജി കമ്പനികള്‍ , അസോസിയേഷനുകള്‍ എന്നീ മേഖലകളിലെ പ്രദേശിക അന്തര്‍ദേശീയ വ്യാപനമാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്.  www.qtmqatar.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സൗജന്യമായി രജിസ്ട്രര്‍ ചെയ്യാം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 22 ന് സമാപിക്കും.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News