Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രമേഹ രോഗ നിയന്ത്രണത്തിനായി സൗജന്യ മൊബൈൽ ആപ്പുമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : പ്രമേഹ രോഗ നിയന്ത്രണത്തിനായി ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യുഡിഎ) സൗജന്യ മൊബൈൽ ആപ്പ് പുറത്തിറക്കി.പ്രമേഹം നിയന്ത്രിക്കാൻ ഡയബറ്റിക് അസോസിയേഷൻ നൽകിവരുന്ന വിവിധ സേവനങ്ങളെ കുറിച്ച് മനസിലാക്കാനും ഉപയോഗപ്പെടുത്താനും ഇതുവഴി സാധിക്കും."QDA" എന്ന പേരിൽ ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ആപ്പ് ഡൗൺലോഡ് ചെയ്യാം.

പ്രമേഹരോഗികൾക്കുള്ള തുടർപരിചരണം മെച്ചപ്പെടുത്തുകയാണ് ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ ഹെൽത്ത് കെയർ മേധാവി ഡോ. അമൽ ആദം പറഞ്ഞു

'മറ്റു വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി,പ്രമേഹ രോഗികളുടെ അവസ്ഥ ശരിയായി കൈകാര്യം ചെയ്യുന്നതിന്, മെഡിക്കൽ ടീമിൽ നിന്നുള്ള പതിവ് ആശയവിനിമയവും മാർഗനിർദേശവും രോഗികൾക്ക് ഇത്തരം പിന്തുണ നൽകാനും അവരുടെ ആരോഗ്യനില സംബന്ധിച്ച്  തുടർച്ചയായഫോളോ-അപ്പ് നിലനിർത്താനുമാണ് ആപ്പ് ലക്ഷ്യമാക്കുന്നത്.സാധാരണ ആശയവിനിമയ മാർഗങ്ങൾക്ക് പുറമേ, രോഗികൾക്ക് കൂടുതൽ നിരീക്ഷണവും പിന്തുണയും  QDA ആപ്പ് വഴി ലഭിക്കും.'-അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News