Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ്: ഏപ്രിൽ 12ന് ദോഹയിൽ 

January 27, 2024

news_malayalam_sports_news_updates

January 27, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറും യു.എ.ഇയും തമ്മിലുള്ള ഫുട്ബോൾ ഇവൻ്റായ ഖത്തർ-യുഎഇ സൂപ്പർ കപ്പ് പ്രഖ്യാപിച്ചു. ദോഹയിലെ മന്ദാരിൻ ഓറിയൻ്റലിൽ നടന്ന ചടങ്ങിൽ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യു.എഫ്.എ) വൈസ് പ്രസിഡന്റ് മുഹമ്മദ് ഖലീഫ അല്‍ സുവൈദിയും, യുഎഇ പ്രോ ലീഗ് ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബിയും മത്സരം പ്രഖ്യാപിച്ചു.  

ഏപ്രിൽ 12,13 ദിവസങ്ങളിൽ ദോഹയിൽ മത്സരങ്ങൾ നടക്കും. ഖത്തറിന്റെ അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ അറബി ക്ലബ് യുഎഇയുടെ പ്രസിഡന്റ് കപ്പ് ജേതാവായ ഷാര്‍ജ എഫ്സിയെ ആദ്യ മാച്ചിൽ (ഏപ്രിൽ 12) നേരിടും. 2024 ഏപ്രില്‍ 13 ന്, ഖത്തറിന്റെ അല്‍ ദുഹൈല്‍ ക്ലബ് യുഎഇയുടെ ഷബാബ് അല്‍ അഹ്ലിക്കെതിരെ മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News