Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം

November 20, 2023

Malayalam_News_Qatar

November 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന്റെ (ക്യുടിഎം) രണ്ടാം പതിപ്പിന് ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫെറന്‍സ് സെന്ററില്‍ തുടക്കമായി. നവംബര്‍ 20 മുതല്‍ 22 വരെയാണ് പ്രദര്‍ശനം. മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശനം. നെക്സ്റ്റ് ഫെയേര്‍സാണ് സംഘാടകര്‍. 

ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ സ്‌പോര്‍ട്‌സ്, ബിസിനസ്, കള്‍ച്ചറല്‍, ലെഷര്‍, ലക്ഷ്വറി, ഹലാല്‍ ടൂറിസങ്ങളുടെ പ്രദര്‍ശനവും നടക്കും. ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ ടെക്നോളജി കമ്പനികള്‍ , അസോസിയേഷനുകള്‍ എന്നീ മേഖലകളിലെ പ്രദേശിക അന്തര്‍ദേശീയ വ്യാപനം ലക്ഷ്യമിടുന്ന പ്രദര്‍ശനത്തില്‍ ഏകദേശം 9000 സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News