Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ടൂറിസം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു 

November 11, 2023

news_malayalam_qatar_awards_updates

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ടൂറിസം 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 60 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചു . ടൂറിസം മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഖത്തർ ടൂറിസവും യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷനും ചേർന്നാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. 

റാഫിൾസ് ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി, യുണൈറ്റഡ് നേഷൻസ്  വേൾഡ് ടൂറിസം ഓർഗനൈസേഷൻ റീജനൽ ഡയറക്ടർ ബസ്മ അൽ മെയ്മൻ എന്നിവർ പങ്കെടുത്തു. 312 അപേക്ഷകളിൽ നിന്ന് 147 അപേക്ഷകളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. സേവന മികവ്, സാംസ്‌കാരിക പരിചയം, സ്മാർട് സൊലൂഷൻസ് എന്നിങ്ങനെ 3 പ്രധാന വിഭാഗങ്ങളിലെ ഉപ വിഭാഗങ്ങളിലായാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി 60 പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. 

 മികച്ച ടൂർ ഓപ്പറേറ്റർമാർക്കുള്ള പുരസ്‌കാരങ്ങൾ റീജൻസി ഹോളിഡെയ്‌സിനും ഫാൽ ട്രാവൽ മാർട്ട് ട്രാവൽ ആൻഡ് ടൂർസിനും ലഭിച്ചു. സുസ്ഥിരതയിലൂന്നിയ സ്മാർട് സൊലൂഷൻസ് പുരസ്‌കാരത്തിന് ദോഹ ഫെസ്റ്റിവൽ സിറ്റി, മുവാസലാത്ത് കർവ, സ്മാർട് സൊലൂഷൻസിന് ഖത്തർ, റെയിൽ വിവ വി എന്നിവർ അർഹരായി . 

ടൂറിസ്റ്റ് ഏരിയകളിലെ മികച്ച ഡൈനിങ്, കഫേകൾ, ഹോട്ടൽ, റസ്റ്ററന്റുകൾ, സ്പാ-വെൽനസ് സ്ഥാപനങ്ങൾ, വിനോദ മേഖല, റീട്ടെയ്ൽ, ഷോപ്പിങ് മാൾ, ടൂർ ഗൈഡുകൾ, ചതുർ-പഞ്ചനക്ഷത്ര ഹോട്ടലുകൾ, ടൂറിസത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾ, സാംസ്‌കാരിക പൈതൃക സ്ഥാപനം എന്നിങ്ങനെ വിവിധ മേഖലകളിലെ മികച്ചവയ്ക്കും പുരസ്‌കാരങ്ങൾ നൽകി. കൾചറൽ ഹെറിട്ടേജ് വിഭാഗത്തിൽ മുഷരിബ് പ്രോപ്പർട്ടീസിനാണ് പുരസ്‌കാരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News