Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേൽ ആക്രമണം: അന്താരാഷ്ട്ര കോടതിയിൽ ഖത്തർ രേഖാമൂലമുള്ള അഭിപ്രായങ്ങൾ സമർപ്പിച്ചു

November 16, 2023

Malayalam_News_Qatar

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരായ നിയമ നടപടികൾക്കായി ഖത്തർ രേഖാമൂലമുള്ള അഭിപ്രായങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ)സമർപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഉപദേശക അഭിപ്രായത്തിനായി കോടതിയിൽ ഉന്നയിക്കപ്പെട്ടേക്കാവുന്ന നിരീക്ഷണങ്ങൾക്കും പ്രതികരണങ്ങൾക്കും വേണ്ടിയാണ് സമർപ്പണങ്ങൾ വന്നത്.

ഖത്തറിന് പുറമെ മറ്റ് 14 രാജ്യങ്ങളും അന്താരാഷ്ട സംഘടനകളും ഇസ്രായേൽ അധിനിവേശത്തിനെതിരായ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഖത്തർ, ജോർദാൻ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ, ബെലീസ്, ബംഗ്ലാദേശ്, ഫലസ്തീൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ, ചിലി, അറബ് ലീഗ്, ഈജിപ്ത്, അൾജീരിയ, ഗ്വാട്ടിമാല, നമീബിയ എന്നിവരാണ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. 

അതേസമയം, ഇസ്രയേലിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ പ്രതിനിധീകരിച്ച് ഒരു കൂട്ടം അഭിഭാഷകരും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ നടപടികൾ വംശഹത്യയുടെ കുറ്റകൃത്യമാണെന്ന് വാദിച്ചു കൊണ്ടാണ് കേസ് ഫയൽ ചെയ്തത്. നവംബർ 13നാണ് (തിങ്കളാഴ്ച) ഡച്ച് നഗരമായ ഹേഗിൽ മുതിർന്ന ഫ്രഞ്ച് അഭിഭാഷകൻ ഗില്ലെസ് ഡെവേഴ്‌സ് പ്രോസിക്യൂട്ടർക്ക് പരാതി സമർപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News