Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയ്ക്ക് സഹായവുമായി ഖത്തര്‍; 37 ടണ്‍ ഭക്ഷണവും മരുന്നുകളുമായി വിമാനം പുറപ്പെട്ടു

October 16, 2023

news_malayalam_qatar_send_aid_to_gaza

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് അവശ്യവസ്തുക്കളുമായി ഖത്തറില്‍ നിന്ന് വിമാനം പുറപ്പെട്ടു. 37 ടണ്‍ ഭക്ഷണവും വൈദ്യസഹായവുമായാണ് വിമാനം ഇന്ന് (ഒക്ടോബര്‍ 16) ഈജിപ്തിലേക്ക് യാത്ര തിരിച്ചത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് സഹായമെത്തിക്കുന്നത്.   

ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ സഹായം. ഗസയില്‍ എത്രയും വേഗം ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സാധരണക്കാര്‍ക്ക് സംരക്ഷണമൊരുക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളുമായും ചര്‍ച്ചയും നടത്തിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News