Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മലയാളി ബാലന് വെള്ളിമെഡൽ 

October 24, 2023

news_malayalam_sports_news_updates

October 24, 2023

ഖദീജ അബ്‌റാർ 

ദോഹ : ഖത്തർ ദേശീയ ഓപ്പൺ  ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ മലയാളി ബാലൻ ബാസിൽ ജാഫർഖാൻ വെള്ളി മെഡൽ സ്വന്തമാക്കി.   

ഖത്തർ ഫെൻസിങ്ങ് ഫെഡറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ഫോയിൽ വാൾ വിഭാഗത്തിലാണ്  ഫ്രാൻസ്, മലേഷ്യ, ഖത്തർ, ഒമാൻ, ലേബനോൻ, ഫിലിപ്പിപൈൻസ്, ഈജിപ്ത്,  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുമായുള്ള മത്സരത്തിലാണ് ബാസിൽ ജാഫർഖാൻ അപൂർവ നേട്ടം കൈപ്പിടിയിലൊതുക്കിയത്. 

2021 ലും 2022, 2023 ലെ ദേശീയ മത്സരങ്ങളിലും, ഗ്രാന്റ് പ്രിക്സ് സർക്യൂട്ട് മത്സരങ്ങളിലും തുടർച്ചയായി ഫോയിൽ വിഭാഗത്തിൽ മൂന്ന് തവണ സ്വർണ്ണവും , രണ്ട് തവണ വെള്ളിയും രണ്ട് വെങ്കലവും  നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോക ഗ്രാൻറ് പ്രിക്സ് മത്സരത്തിൽ വളണ്ടിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഖത്തർ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി യാണ് ബാസിൽ ജാഫർഖൻ.  ഖത്തറിലെ പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ജാഫർഖന്റെയും ആശ ശാദിരിയുടെയും മകനാണ് . മറ്റു കുട്ടികളായ ഷൈമ ജാഫർഖാൻ, ജാസിം ജാഫർഖാൻ എന്നിവർ ഖത്തറിലെ ഫെൻസിങ്ങ്, ആർച്ചറി താരങ്ങളാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News