Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് പോലീസ് പാഡൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് വെങ്കലം 

November 12, 2023

Malayalam_News_Qatar

November 12, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: അറബ് പോലീസ് പാഡൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് വെങ്കലം. 6-3, 0-6, 6-2 എന്ന സ്കോറിന് മുഹമ്മദ് സാദൂൻ അൽ കുവാരി, മുഹമ്മദ് അൽ ഖാൻജി എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്. ഖത്തർ പോലീസ് സ്‌പോർട്‌സ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. 15 അറബ് രാജ്യങ്ങളിൽ നിന്നുള്ള 26 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.  

മത്സരത്തിൽ ഈജിപ്ഷ്യൻ താരങ്ങളായ ജോർജ്ജ് വാക്കിം-യൂസഫ് ഹോസാം എന്നിവർക്കാണ് സ്വർണം. ഈജിപ്തിന്റെ അലി സാഗ്‌ലോലും ഷെരീഫ് മഖ്‌ലൂഫും ആണ് വെള്ളി നേടിയത്. ഖത്തറിന്റെ ജബ്ർ അൽ മുതവയും ഖാലിദ് സാദൂൻ അൽ കുവാരി നാലാം സ്ഥാനത്തും, ഇസ ഷാനനും ഒമർ മുഹമ്മദും ആറാം സ്ഥാനത്തുമെത്തി.

ഫൈനൽ മത്സരത്തിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ കമാൻഡറുമായ കെ. ഫോഴ്‌സ് (ലെഖ്‌വിയ) എച്ച്‌ഇ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി, ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ അൽ താനി, കായിക യുവജന മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, ഖത്തറിലെ അംഗീകൃത അംബാസഡർമാർ, ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവൻമാർ എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News