Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
എ.എഫ്.സി ഏഷ്യൻ കപ്പ് റൗണ്ട് ഓഫ് 16 മാച്ചിൽ ഫലസ്തീനെ പരാജയപ്പെടുത്തി ഖത്തർ ക്വാർട്ടർ ഫൈനലിലെത്തി

January 29, 2024

news_malayalam_afc_updates

January 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഖത്തറിന് വീണ്ടും ജയം. 2-1 എന്ന സ്കോറിനാണ് ഫലസ്തീനെതിരെ ഖത്തർ വിജയിച്ചത്. ഇന്ന് (തിങ്കൾ) രാത്രി 7ന് അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. ഇതോടെ ഫലസ്തീനെ പുറത്താക്കി ഖത്തർ ക്വാ​ർ​ട്ട​ർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി.

മത്സരത്തിന്റെ 37-ാം മിനിറ്റിൽ ഫലസ്തീന്റെ ഒ.ദബാഗ് ഗോളടിച്ചു.
ഖത്തറിന് വേണ്ടി പെനാൽറ്റിയിലൂടെ അക്രം അഫീഫ് (49-ാം മിനിറ്റിൽ) ഗോളടിച്ചു. തുടർന്ന് ടീം ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ് 45+6 മിനിറ്റിൽ വീണ്ടും ഗോൾ സ്വന്തമാക്കി.

എ.എഫ്.സിയുടെ മൂന്ന് ഗ്രൂപ്പ് മ​ത്സ​ര​ത്തി​ലും ഖത്തർ തന്നെയാണ് വിജയിച്ചത്. ല​ബ​നാ​നെ 3-0​ന് തോൽപ്പിച്ചായിരുന്നു ഖത്തറിന്റെ ആദ്യ ജയം. തുടർന്ന് രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ തജികിസ്ഥാനെയും മൂന്നാമത്തെ മത്സരത്തിൽ ചൈനയെയും 1-0 എന്ന സ്കോറിന് ഇരുടീമുകളെയും ഖ​ത്തർ പരാജയപ്പെടുത്തുകയായിരുന്നു.  

അതേസമയം, നാളെ (ചൊവ്വ) അൽ ജനൂബ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് തായ്‌ലൻഡിനെതിരെ ഉസ്‌ബെക്കിസ്ഥാനും, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ രാത്രി 7ന് കൊറിയക്കെതിരെ സൗദിയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News