Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മധ്യസ്ഥ ശ്രമത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി; ഇസ്രായേൽ ആ​ക്രമണം ദൗത്യം ദുഷ്​കരമാക്കുന്നു

December 10, 2023

news_malayalam_israel_hamas_attack_updates

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ വെടിനിർത്തലിനും കൂടുതൽ തടവുകാരെ മോചിപ്പിക്കാനും മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ അൽ താനി അറിയിച്ചു. ദോഹ ഫോറത്തിൽ ‘മധ്യപൂർവേഷ്യ​ ഇനിയെന്ത്​’ എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു​ അദ്ദേഹം. 

‘നിലവിലെ സാഹചര്യത്തിൽ മധ്യസ്ഥ ശ്രമം ഉപേക്ഷിക്കാനാവില്ല. എന്നാൽ, ഇ​സ്രായേൽ ​​​ആക്രമണം തുടരുന്നത്​ ദൗത്യം ദുഷ്​കരമാക്കുകയാണ്​ '- ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ബന്ദികളുടെ മോചനം സാധ്യമാക്കാനും, യുദ്ധം പൂർണമായി അവസാനിപ്പിക്കാനും മധ്യസ്​ഥർ എന്ന നിലയിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണെന്നും, ഈജിപ്​ത്​, അമേരിക്ക ഉൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന്​ ദൗത്യം തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, മധ്യസ്ഥ ശ്രമങ്ങളോട് ഇരു കക്ഷികളിൽ നിന്നും ​ഒരേ പോലെയൊരു സമീപനം പ്രകടമാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ കടുത്ത ആക്രമണത്തോട്​ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തുടരുന്ന ഇരട്ടത്താപ്പിനെയും പ്രധാനമന്ത്രി വിമർശിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News