Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ലോകത്തെ മികച്ച ഫോറൻസിക് ടീമിനുള്ള അംഗീകാരം സ്വന്തമാക്കി ഖത്തർ പോലീസ്

March 09, 2024

news_malayalam_award_updates

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലോകത്തെ മികച്ച ഫോറൻസിക് ടീമിനുള്ള അംഗീകാരം സ്വന്തമാക്കി ഖത്തർ പോലീസ് ഡിപ്പാർട്ട്‌മെന്റ. മാർച്ച് 5 മുതൽ 7 വരെ ദുബായിൽ നടന്ന ഗ്ലോബൽ പോലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് ഡയറക്ടർ ഡോ.അലി താലിബ് അഫീഫ അവാർഡ് ഏറ്റുവാങ്ങി. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയാണ് അവാർഡ് സമ്മാനിച്ചത്.

ഫോറൻസിക് സയൻസ് മേഖലയിൽ സമ്മാനത്തിനായി മത്സരിക്കുന്ന നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളെ മറികടന്ന് ദുരന്തബാധിതരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക മികവ് പ്രകടിപ്പിച്ച ട്രാക്ക് റെക്കോർഡിനാണ് ഖത്തറി ടീം ഒന്നാം സ്ഥാനം നേടിയത്. ഇൻ്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ്റെ (INTERPOL) അന്തർദേശീയ അംഗീകാരമുള്ള “ഖത്തറി ടീം ഫോർ ഡിസാസ്റ്റർ വിക്ടിം ഐഡൻ്റിഫിക്കേഷൻ” വഴിയാണ് ഡിപ്പാർട്ട്മെൻ്റ് ഉച്ചകോടിയിൽ പങ്കെടുത്തത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News