January 17, 2024
January 17, 2024
ദോഹ: ഖത്തർ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. ഏഷ്യൻ കപ്പ് ഗ്രൂപ് ‘എ’യിൽ തജികിസ്താനാണ് ഖത്തറിന്റെ രണ്ടാമത്തെ എതിരാളി. ഇന്ന് വൈകുന്നേരം 5:30ന് അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ലബനാനെ 3-0ന് തോൽപ്പിച്ചായിരുന്നു ഖത്തറിന്റെ ആദ്യ ജയം. ലുസൈൽ സ്റ്റേഡിയത്തിൽ അക്രം അഫിഫിന്റെ ഇരട്ട ഗോളും അൽ മുഈസ് അലിയുടെ ഗോളുമായിരുന്നു ഖത്തറിന് വിജയമൊരുക്കിയത്. ഖത്തറിന് ഒരു ജയം കൂടിയായാൽ പ്രീക്വാർട്ടർ മത്സരം ഉറപ്പിക്കാം. അതേസമയം, ആദ്യ മത്സരത്തിൽ ചൈനയെ ഗോൾ രഹിത സമനിലയിൽ എത്തിച്ചവരാണ് തജികിസ്താൻ.
ആദ്യ കളിയിലെ അതേ മികവോടെ രണ്ടാം അങ്കത്തിനായി ടീം സജ്ജമായതായി കോച്ച് മാർക്വിസ് ലോപസ് പ്രീമാച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘’തജികിസ്താനെതിരായ മത്സരം എളുപ്പമാവില്ലെന്നറിയാം. അവർ ചൈനക്കെതിരെ നന്നായി കളിച്ചു. പ്രതിരോധ ലൈനിലും ആക്രമണത്തിലും മികച്ച നിരയാണ് അവർക്കുള്ളത്. എന്നാൽ, എതിരാളിയുടെ വലുപ്പമറിഞ്ഞു തന്നെ ഖത്തർ ടീം സജ്ജമായി കഴിഞ്ഞു’’- ഖത്തർ ഗോൾകീപ്പർ മിഷാൽ ബർഷിം പറഞ്ഞു.
അതേസമയം, ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് അൽ തുമാമ സ്റ്റേഡിയത്തിൽ ലെബനൻ ചൈനയ്ക്കെതിരെ മത്സരിക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F