Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈദുല്‍ ഫിത്തര്‍: ഖത്തര്‍ പിഎച്ച്‌സിസിയുടെ പ്രവര്‍ത്തന സമയവും വിശദാംശങ്ങളും 

April 04, 2024

news_malayalam_qatar_phcc_announces_eid_ul_fitar_working_hours

April 04, 2024

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ  (പിഎച്ച്‌സിസി) ഈദ് അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഏപ്രില്‍ 7, ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കള്‍ വരെയുള്ള പ്രവര്‍ത്തന സമയമാണ് പിഎച്ച്‌സിസി പ്രഖ്യാപിച്ചത്. അവധി ദിവസങ്ങളില്‍ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അവധി ദിവസങ്ങളില്‍ രാവിലെ 7 മണിമുതല്‍ രാത്രി 11 മണിവരെ തുടര്‍ച്ചയായി ഫാമിലി മെഡിസിനും അനുബന്ധ സേവനങ്ങളും പ്രവര്‍ത്തിക്കും. ഈ ആരോഗ്യകേന്ദ്രങ്ങളിലെ ഡെന്റല്‍ സേവനങ്ങള്‍ തുടര്‍ച്ചയായി രാവിലെ 7 മുതല്‍ രാത്രി 10 മണിവരേയും പ്രവര്‍ത്തിക്കും. 

അല്‍ വക്ര, എയര്‍പോര്‍ട്ട്, അല്‍ മഷാഫ്, അല്‍ തുമാമ, റൗദത്ത് അല്‍ ഖൈല്‍ , ഒമര്‍ ബിന്‍ ഖത്താബ്, അല്‍ സദ്ദ് , വെസ്റ്റ് ബേ, ലീബൈബ്, ഉം സലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, മെസൈമീര്‍, മുഐതര്‍, അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ ഷിഹാനിയ, അല്‍ ജുമൈലിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും ഓണ്‍-കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.


-ഈദ് അവധിക്കാലത്ത് അടച്ചിടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍

അല്‍ വജ്ബ, അല്‍ വാബ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഉം ഗുവൈലിന, സൗത്ത് വക്ര, അല്‍ ദായെന്‍ , ലെഗൈ്വരിയ, അല്‍ കഅബാന്‍ , അബു നഖ്‌ല , ഉം അല്‍ സനീം, അല്‍ കരാന എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കില്ല. 

-പ്രത്യേക ക്ലിനിക്കുകളുടെ പ്രവര്‍ത്തനം

രോഗികള്‍ക്കായി, മുന്‍കൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്‌മെന്റ് അനുസരിച്ച് രണ്ട് ഷിഫ്റ്റുകളില്‍ പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മണി മുതല്‍ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളിലായി ക്ലിനിക്കുകളില്‍ സേവനം ലഭ്യമാകും. ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ എന്നീ ഹെല്‍ത്ത് സെന്ററിലെ  ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ദിവസവും പ്രവര്‍ത്തിക്കും.

- വിവാഹപൂര്‍വ പരിശോധനാ ക്ലിനിക്കുകള്‍

1)അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍ - ഏപ്രില്‍ 8,തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ , 

2)അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍ - ഏപ്രില്‍ 9 ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 2 വരെ, 
3)ലീബൈബ് ഹെല്‍ത്ത് സെന്റര്‍ -  ഏപ്രില്‍ 11 വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ 

- അടിയന്തര പരിചരണ വിഭാഗങ്ങള്‍ 

അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി ആഴ്ചയില്‍ 24 മണിക്കൂറും 11 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അല്‍ ഷീഹാനിയ (മുതിര്‍ന്നവര്‍ക്ക് മാത്രം), അബൂബക്കര്‍ സിദ്ദിഖ് (മുതിര്‍ന്നവര്‍ക്കു മാത്രം), മുഐതര്‍ (മുതിര്‍ന്നവര്‍, പീഡിയാട്രിക്‌സ്) , അല്‍ റുവൈസ്(മുതിര്‍ന്നവര്‍ക്കും പീഡിയാട്രിക്സ്), അല്‍ കഅബാന്‍ (മുതിര്‍ന്നവര്‍ക്കു മാത്രം), ഉം സലാല്‍ ഹെല്‍ത്ത് സെന്ററുകള്‍ (മുതിര്‍ന്നവര്‍ക്കും പീഡിയാട്രിക്സ്), ഗരാഫത്ത് അല്‍ റയ്യാന്‍ (മുതിര്‍ന്നവര്‍ക്കു മാത്രം), റൗദത്ത് അല്‍ ഖൈല്‍ (മുതിര്‍ന്നവര്‍ക്കു മാത്രം), അല്‍ മഷാഫ് (മുതിര്‍ന്നവര്‍ക്കും പീഡിയാട്രിക്സ്), അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ (മുതിര്‍ന്നവര്‍ക്കും പീഡിയാട്രിക്സ്), അല്‍ കരാന ഹെല്‍ത്ത് സെന്റര്‍ (മുതിര്‍ന്നവര്‍ക്കു മാത്രം).

-മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങള്‍

ഏപ്രില്‍ 10, ബുധനാഴ്ച മുതല്‍ ഏപ്രില്‍ 12, വെള്ളി വരെ അവധിയായിരിക്കും, 2024 ഏപ്രില്‍ 13 ശനിയാഴ്ച സേവനം പുനരാരംഭിക്കും.

അതേസമയം കമ്മ്യൂണിറ്റി കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം (16000) 24 മണിക്കൂറും തുടര്‍ച്ചയായി അടിയന്തര ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News