Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ദിന അവധിയിൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

December 16, 2023

 Qatar_News_Malayalam

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഞായർ, തിങ്കൾ (ഡിസംബർ 17,18) ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിൽ 20 എണ്ണം മാത്രമേ അവധി ദിവസങ്ങളിൽ പ്രവർത്തിക്കുകയുള്ളു.

അൽ വക്ര, അൽ മതാർ, അൽ മഷാഫ്, ഒമർ ബിൻ അൽ ഖത്താബ്, വെസ്റ്റ് ബേ, അൽ തുമാമ, അൽ സദ്ദ്, റൗദത്ത് അൽ ഖൈൽ, ഉം ലെബിബ്, ഉം സലാൽ, ഗരാഫത്ത് അൽ റയ്യാൻ, മദീനത്ത് ഖലീഫ, അബൂബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മിസൈമീർ, മുഐതർ, അൽ ഖോർ, അൽ റുവൈസ്, അൽ ഷഹാനിയ, എന്നീ ആരോഗ്യ കേന്ദ്രങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഫോൺ കോൾ സംവിധാനത്തിലൂടെ അൽ ജുമൈലിയ ഹെൽത്ത് സെന്ററും പ്രവർത്തിക്കും. 

ഫാമിലി മെഡിസിനും സപ്പോർട്ട് സർവീസുകളും രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഡെന്റൽ സേവനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തിക്കുക. കൂടാതെ, രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയും രോഗികളുടെ മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റ് അനുസരിച്ച് പ്രത്യേക ക്ലിനിക്കുകൾ ലഭ്യമാകും. ലീബൈബിലും റൗദത്ത് അൽ ഖൈലിലും ഒപ്ത്തമോളജി, ഡെർമറ്റോളജി, ഇഎൻടി ക്ലിനിക്കുകൾ പ്രവർത്തിക്കും. ലീബൈബ് സെന്ററിൽ ഞായറാഴ്ച രാവിലെയും തിങ്കളാഴ്ച രാത്രിയും മാത്രമാണ് വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനാ ക്ലിനിക്ക് പ്രവർത്തിക്കുക.

അൽ ഷഹാനിയ സെന്റർ, അബൂബക്കർ അൽ സിദ്ദിഖ് സെന്റർ, മുഐതർ സെന്റർ, അൽ റുവൈസ് സെന്റർ, അൽ കഅബാൻ സെന്റർ, ഉമ്മുസ്ലാൽ സെന്റർ, ഗരാഫത്ത് അൽ റയ്യാൻ സെന്റർ, റൗദത്ത് അൽ ഖൈൽ സെന്റർ, അൽ മഷാഫ് ഹെൽത്ത് സെന്റർ, അൽ സദ്ദ് സെന്റർ എന്നീ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും അടിയന്തര പരിചരണ സേവനങ്ങൾ നൽകും. 

16000 എന്ന കമ്മ്യൂണിറ്റി കോൾ സെന്ററിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും മെഡിക്കൽ കൺസൾട്ടേഷൻ സേവനങ്ങൾ ഫോണിലൂടെ നൽകുന്നതായിരിയ്ക്കും. കൂടാതെ കോവിഡ് -19 വാക്സിനേഷനുകൾക്കായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഹോട്ട്‌ലൈൻ നമ്പർ (40277077) രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.

അതേസമയം, ഉമ്മു ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ഗുവൈരിയ, അൽ കഅബാൻ, അൽ ദായെൻ, ഖത്തർ യൂണിവേഴ്സിറ്റി, അൽ വജ്ബ, അൽ വാബ്, അബു നഖ്‌ല, ഉമ്മുൽ സെനീം, അൽ കരാന എന്നീ ആരോഗ്യ കേന്ദ്രങ്ങൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. മെഡിക്കേഷൻ ഹോം ഡെലിവറി സേവനം തിങ്കളാഴ്ച മാത്രം നിർത്തിവയ്ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News