Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ മാട്ടൂൽ കൂട്ടം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു,സംഘാടക സമിതിക്ക് രൂപം നൽകി 

September 30, 2023

Malayalam_Qatar_News

September 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലെ കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശികൾ ദോഹയിൽ ഒത്തുചേരുന്നു. ഖത്തർ മാട്ടൂൽകൂട്ടം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 1ന് ദോഹയിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

 ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കെ പി ജലീൽ മജ്‌ലിസിൽ  കൂടിയാലോചനാ യോഗം സംഘടിപ്പിച്ചു. ഫാമ്സ്‌ കുവൈത്തിൻ്റെ പ്രതിനിധികളായ റഷീദ്, ഹാഫിസ്, ജലീൽ എന്നിവരും യോഗത്തിൽ അതിഥികളായി എത്തിയിരുന്നു.

അഹമ്മദ് കബീറാണ് പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ. വി.പി ഇബ്രാഹിം, ലത്തീഫ്. വി, ഖാലിദ് വി.പി, സുബൈർ കെ.വി.കെ, മുഹമ്മദ് അലി തെക്കുമ്പാട്, ഫവാസ് വി.പി.കെ, ഷൗക്കത്ത് കെ.വി എന്നിവരാണ് ഫൈനാൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ഫെസിലിറ്റി മാനേജറായി ഫഹീം സി.കെയും, കാറ്ററിംഗ് മാനേജറായി റാഫി കെ.കെയും, നൗഷാദും പ്രവർത്തിക്കും.

ആഘോഷ പരിപാടികളുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതല മുനീർ കെ.കെ, സജിൽ സാദിക്കലി, മഹ്റൂഫ് എന്നിവർക്കായിരിക്കും. മഹമൂദ് പി.പി, ഹസനത്ത് വി.ആർ., സുബൈർ മുട്ടൂൻ, അത്താഉല്ല വി.പി., യാസീൻ എം.വി., ഷുഹൈബ് കെ.വി. എന്നിവരാണ് മാധ്യമ വിഭാഗം നിയന്ത്രിക്കുന്നത്.

അതേസമയം, പരിപാടി നടക്കുന്ന സ്ഥലവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News