Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ കെ.എം.സി.സി ബാഡ്മിൻ്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു 

February 19, 2024

news_malayalam_kmcc_updates

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ കെഎംസിസി മെഗാ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. തൃശൂർ ജില്ല നാട്ടിക മണ്ഡലം ചാഴൂർ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23ന് ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ തുമാമ അത്ലെൻ സ്പോർട്സ് ഇൻഡോർ ഹാളിലാണ് (വെള്ളിയാഴ്ച്ച) മത്സരം. 

റേഡിയോ മലയാളം 98.6 ഓഫീസിൽ നടന്ന ചടങ്ങിൽ കെഎംസിസി സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മറ്റി മെമ്പറും, അബ്ദുൾ റഊഫ് കൊണ്ടോട്ടി, ഖത്തർ കെഎംസിസി ലീഡർ എ.വി.എ ബക്കർ ഹാജി എന്നിവർക്ക് പോസ്റ്റർ കൈമാറികൊണ്ട് പ്രകാശനം നിർവഹിച്ചു.

കൺവീനർ ഹുസൈൻ വിളയിൽ ടൂർണമെന്റിനെ കുറിച്ചു സംസാരിച്ചു. ഹുസൈൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, കെഎംസിസി ഖത്തർ തൃശൂർ ജില്ല പ്രസിഡന്റ് യെൻ.ടി നാസർ, സന്തോഷ് ട്രോഫി താരവും ഖത്തർ ടി.ജെ.എസ്.വി , സിറ്റി എക്സ്ചേഞ്ച് താരവുമായ മൗസൂഫ് നൈസാം എന്നിവർ ആശംസകൾ നേർന്നു.

കെഎംസിസി ഖത്തർ ജില്ല ജനറൽ സെക്രട്ടറി നെസീർ അഹമ്മദ്, നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ ചേർപ്പ്, ജനറൽ സെക്രട്ടറി നാസർ നാട്ടിക, ട്രഷറർ ഹനീഫ വലിയകത്ത്, കോർഡിനേറ്റർ ഷംസുദ്ദീൻ വൈകോച്ചിറ, സെക്രട്ടറി സഗീർ പഴുവിൽ, പഞ്ചായത്ത് ഭാരവാഹികൾ ആയ പ്രസിഡന്റ് മഹദും മുഹിയിദ്ദീൻ, ജനറൽ സെക്രട്ടറി റഫീക്ക് പുഴുവിൽ, സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് വലിയകത്ത്, കെഎംസിസി ഖത്തർ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹസ്സിൻ തളിക്കുളം,പി.എ മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News