Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ദോഹ വേൾഡ് അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ്: ഡൈവിംഗിൽ ഖത്തറിന് സ്വർണം

February 27, 2024

news_malayalam_sports_news_updates

February 27, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ദോഹയിൽ നടക്കുന്ന 2024 ലോക അക്വാട്ടിക്‌സ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണ്ണം. ഫിക്‌സഡ് ലാഡർ ഡൈവിംഗ് മത്സരത്തിലെ 30-34 പ്രായ വിഭാഗത്തിലാണ് നേട്ടം. ബ്രിട്ടൻ്റെ സ്റ്റീഫൻ റെയ്‌നെതിരെ 289.80 പോയിൻ്റുമായാണ് ഖത്തറിൻ്റെ മുഹമ്മദ് ഷെവെയ്‌റ്റർ സ്വർണം നേടിയത്. സ്റ്റീഫൻ റെയ്‌ൻ വെള്ളിയും (185.70 പോയിൻ്റ്), ഫിൻലൻഡിൻ്റെ ആതു കെരാനെൻ വെങ്കലവും (179.10 പോയിന്റ) സ്വന്തമാക്കി. 

ഖത്തർ ചാമ്പ്യൻ മുഹമ്മദ് ഷെവെയ്‌റ്ററിൻ്റെ മൂന്നാമത്തെ സ്വർണമാണിത്. അക്വാട്ടിക്‌സ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലെ 1 മീറ്റർ, 3 മീറ്റർ സ്പ്രിംഗ് ബോർഡ് ഡൈവിംഗ് മത്സരങ്ങളിലായി മുഹമ്മദ് ഷെവെയ്‌റ്റർ രണ്ട് സ്വർണം നേടിയിരുന്നു. 

ആസ്പയർ ഡോം, ഹമദ് അക്വാറ്റിക് സെൻ്റർ, ഹമദ് ഓൾഡ് പോർട്ട് എന്നിവിടങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ നീന്തൽ, ഡൈവിംഗ്, വാട്ടർ പോളോ, റിഥമിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ എന്നീ അഞ്ച് അക്വാട്ടിക് കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച (ഫെബ്രുവരി 18) അവസാനിച്ച ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇതാദ്യമായാണ് ലോക അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് ദോഹയിൽ നടക്കുന്നത്. ചാമ്പ്യൻഷിപ്പ് മാർച്ച് 3 വരെ തുടരും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News