Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍

January 20, 2024

news_malayalam_qatar_foundation_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യു.എഫ്). എല്ലാ വര്‍ഷവും ജനുവരി 24നാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നത്. 

'വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ എന്ന പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകൾക്കും രക്ഷിതാക്കള്‍ക്കും ഒത്തുചേരാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്.

ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ ജനുവരി 24 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഇന്ററാക്ടീവ് എക്സിബിഷന്‍, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സംവാദം എന്നിവയും ഉണ്ടായിരിക്കും. ഖത്തർ ഫൗണ്ടേഷന്റെ പാർട്ണർ യൂണിവേഴ്‌സിറ്റികൾ സന്ദർശിക്കാൻ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. 

വിവിധ സെഷനുകളിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരമുണ്ടാകുമെന്നും, ഇവന്റിനായി രജിസ്ട്രേഷൻ ആവശ്യമാണെന്നും ക്യുഎഫ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News