Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിലെ വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയം വീറ്റോ ചെയ്‌തതിൽ ഖത്തര്‍ നിരാശ പ്രകടിപ്പിച്ചു

February 21, 2024

news_malayalam_qatar_expresses_regret_at_overturn_of_un_resolution_calling_for_resolution_in_gaza

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ: ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യുന്ന യുഎന്‍ പ്രമേയം വീറ്റോ ചെയ്‌തതിൽ ഖത്തര്‍ നിരാശ പ്രകടിപ്പിച്ചു. യുഎന്‍ രക്ഷാസമിതിയില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയയാണ് കരട് പ്രമേയം സമര്‍പ്പിച്ചത്. ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട ജനതയ്‌ക്കെതിരെയുള്ള ഇസ്രയേല്‍ അധിനിവേശവും ആസൂത്രിത യുദ്ധക്കുറ്റങ്ങളോടുള്ള ഇരട്ടത്താപ്പും അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യത്യസ്ത നിലപാടുകളും ആവര്‍ത്തിച്ച് തുറന്നുകാട്ടുന്നതാണ് ഗസയിലെ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രാദേശിക, അന്തര്‍ദേശീയ കക്ഷികളുമായി സഹകരിച്ച്, ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഗസയിലെ സാധാരണക്കാരെ സംരക്ഷിക്കുക, ഗസയിലേക്ക് തടസ്സങ്ങളില്ലാതെ മാനുഷിക സഹായം എത്തിക്കുക എന്നിവയില്‍ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News