Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അഷ്‌റഫ് കൂട്ടായ്മ അഞ്ചാം വാർഷികം ആഘോഷിച്ചു 

February 19, 2024

news_malayalam_local_association_news_updates

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  അഷ്റഫ് നാമധാരികളുടെ കരുണയുടെ കൂട്ടായ്മയായ  'അഷ്റഫ് കൂട്ടായ്മ' ഖത്തർ ഘടകം  അഞ്ചാം വാർഷികം ആഘോഷിച്ചു. ഫെബ്രുവരി 13 ന് വൈകീട്ട് 7 മണിക്ക് ഐ.സി.സി. അശോക ഹാളിൽ നടന്ന പരിപാടി യൂ എ ഇ യിലെ  സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്റഫ് അമ്പലത്ത്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി സ്വാഗതം പറഞ്ഞു. തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് രക്ഷാധികാരി അഷ്റഫ് മൊയ്തു, ഐസിസി  പ്രസിഡണ്ട് എ പി മണികണ്ഠൻ, ഖത്തർ കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, സഫ വാട്ടർ എം.ഡി. അഷ്റഫ് , ഇന്റർ ടെക് സി.ഒ. ഒ അഷ്റഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . 
ഖത്തറിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അഷ്റഫ് സഫ വാട്ടർ, ഗ്രാന്റ് മാൾ എം.ഡി. അഷ്റഫ്,  ഇന്റർടെക് സി.ഒ. ഒ. അഷ്റഫ് , ഡി എച്ച് ഈ സി കാർഗോ എം ഡി സിദ്ധീഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു.  പ്രശസ്ത ഗായകനായ യൂസഫ് കാരക്കാടിന്റെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോൽക്കളി എന്നിവയും ഉണ്ടായിരുന്നു.  

അഷ്റഫ് ഹരിപ്പാട്, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് തിരുവത്ര, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ്  നാട്ടിക, അഷ്റഫ് ഫാമസി, അഷ്റഫ് , അഷ്റഫ് മമ്പാട് , അഷ്റഫ് കെ.എച്ച് , അഷ്റഫ് ഓമശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഷ്റഫ് ഉക്കയിൽ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News