Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറും യുകെയും ചേർന്ന് പുതിയ ധനസഹായ സംരംഭം പ്രഖ്യാപിച്ചു 

February 19, 2024

news_malayalam_development_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറും യുണൈറ്റഡ് കിംഗ്ഡവും (യു.കെ) സംയുക്ത ധനസഹായ സംരംഭം ഔദ്യോഗികമായി ആരംഭിച്ചു. ആഗോളതലത്തില്‍ ഏറ്റവും അടിയന്തിര മാനുഷിക, വികസന വെല്ലുവിളികള്‍ നേരിടാന്‍ ഖത്തറും യുകെയും 50 മില്യണ്‍ യു എസ് ഡോളറിന്റെ പ്രാരംഭ ബജറ്റ് അനുവദിക്കും. 

സംരംഭത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ സുപ്രധാന നേട്ടത്തെ പ്രതിനിധീകരിക്കുകയും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള സംയുക്ത പ്രതിബദ്ധത ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. സഹകരണത്തിലൂടെ ഖത്തറും യു കെയും തങ്ങളുടെ വൈദഗ്ധ്യം, വിഭവങ്ങള്‍, നെറ്റ്വര്‍ക്കുകള്‍ എന്നിവയെ സംയോജിപ്പിച്ച് സുപ്രധാന മേഖലകളിലെ കമ്മ്യൂണിറ്റികള്‍ നേരിടുന്ന ഉടനടി ദീര്‍ഘകാല വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, സുസ്ഥിര പുരോഗതിയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യങ്ങളുടെ ദൃഢമായ പ്രതിബദ്ധതയെയാണ് സംയുക്ത വികസന ശ്രമം പ്രതിഫലിപ്പിക്കുന്നത്.

അടുത്തിടെ, ഖത്തറും യുകെയും സംയുക്ത മാനുഷിക, വികസന സഹകരണത്തിന്റെ ഭാഗമായി ഗസയിലേക്ക് 29 ടണ്‍ അടിയന്തര മാനുഷിക സഹായം എത്തിച്ചിരുന്നു. കൂടാതെ, സംയുക്ത വികസന ധനസഹായത്തിനുള്ള നിരവധി അവസരങ്ങള്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിറിയക്ക് ആവശ്യമായ മാനുഷികവും വിദ്യാഭ്യാസപരവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും, സോമാലിയയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാനും ഇതിന് മുമ്പ് ഖത്തറും യുകെയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News