Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കര അതിർത്തി വഴിയുള്ള യാത്രാ നടപടികൾ എളുപ്പമാക്കാനുള്ള കരാറിൽ ഖത്തറും സൗദിയും ഒപ്പുവെച്ചു

December 27, 2023

news_malayalam_development_updates_in_qatar

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സൗദി അറേബ്യക്കും ഖത്തറിനുമിടയില്‍ യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു. യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും ഖത്തറിന്റെ അബു സമ്രയുടെയും സൗദിയുടെ സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ള കരാറിലാണ് ഒപ്പുവെച്ചത്. 

റിയാദിലെ സൗദി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും നടത്തിയ ചര്‍ച്ചക്കിടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ തീരുമാനമായത്. കരാറില്‍ സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയും ഖത്തര്‍ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ദോസരിമാണ് ഒപ്പുവെച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News