Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാന്‍: ഖത്തറില്‍ തടവുകാര്‍ക്ക് അമീര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

March 10, 2024

news_malayalam_qatar_amir_pardons_prisoners-on-ramadan

March 10, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് ജയിലില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. അമീരി ദിവാന്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സാധാരണയായി ചെറിയ കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്ന തടവുകാരെയാണ് പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്. അതേസമയം വിട്ടയക്കുന്നവരുടെ എണ്ണമോ മറ്റ് വിവരങ്ങളോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

വിശുദ്ധ റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലും നിശ്ചിത എണ്ണം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന പതിവുണ്ട്. തിരഞ്ഞെടുക്കപ്പെട്ട തടവുകാരുടെ പേരുവിവരങ്ങള്‍ അതാത് എംബസികള്‍ക്ക് നല്‍കുകയാണ് ചെയ്യുക.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News