Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ഇന്റര്‍ മിലാന്റെ ഔദ്യോഗിക ആഗോള എയര്‍ലൈന്‍ പങ്കാളിയായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു

November 15, 2023

Malayalam_News_Qatar

November 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമായ എഫ് സി ഇന്റര്‍നാഷണല്‍ മിലാനോയുടെ ഔദ്യോഗിക ഗ്ലോബല്‍ എയര്‍ലൈന്‍ പങ്കാളിയായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു. ദുബായ് എയര്‍ഷോ 2023ലാണ് തീരുമാനം. ചടങ്ങില്‍ ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്റര്‍ മിലാന്റെ എക്യൂട്ടീവ് ടീമുമായി കൈകോര്‍ത്തു. 

എല്ലാ ഇന്റര്‍ ആരാധകര്‍ക്കും അനുയോജ്യമായ യാത്ര സംവിധാനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയാണ് കരാര്‍. ഇറ്റലിയിലും യൂറോപ്പിലുടനീളവുമുള്ള ഖത്തര്‍ എയര്‍വേസിന്റെ സ്ഥാനം ശക്തിപ്പെടുത്താനും പങ്കാളിത്തം സഹായകമാകും. 

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേസിന് '7' എന്ന് അച്ചടിച്ച ജേഴ്‌സികളും ഇന്റര്‍ പ്രതിനിധി സംഘം സമ്മാനിച്ചു. ഇരുവരുടേയും പങ്കാളിത്തം ആഘോഷിക്കുന്നതിനായി ടീം അംഗങ്ങള്‍ ഖത്തര്‍ എയര്‍വേസില്‍ പര്യടനവും നടത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News