Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാലാവസ്ഥ പ്രവചനത്തിനും, വിമാന തടസ്സങ്ങൾ മുൻകൂട്ടി അറിയാനും പുതിയ മാനേജ്‌മെന്റ് ടൂളുകളുമായി ഖത്തർ എയർവേയ്‌സ് 

August 03, 2023

August 03, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ : കാലാവസ്ഥ പ്രവചനത്തിനും വിമാന തടസ്സങ്ങൾ മുൻകൂട്ടി അറിയുന്നതിനായും മാനേജ്‌മെന്റ് ടൂളുകൾ അവതരിപ്പിക്കാൻ തയ്യാറാവുകയാണ് ഖത്തർ എയർവേയ്‌സിന്റെ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്റർ (ഐ‌ഒ‌സി). പ്രവർത്തന കാര്യക്ഷമതയും, ഷെഡ്യൂൾ വിവരങ്ങളും കൃത്യമായി മനസിലാകുന്നതിനുള്ള നിലവിലുള്ള സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.

ഇത് വഴി ഉചിതമായ തീരുമാനങ്ങൾ എടുക്കാനും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും കഴിയുമെന്നാണ് എയർലൈൻ പ്രതീക്ഷിക്കുന്നത്. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ 2022/2023 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും പുതിയ സ്റ്റാൻഡേർഡ് ഫ്ലൈറ്റ് പ്ലാനിംഗ് സോഫ്‌റ്റ്‌വെയർ മൂലം ഏറേ പുരോഗതി കൈവരിക്കാൻ കമ്പനിയ്ക് സാധിച്ചിട്ടുണ്ട്. 

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം, 2022/2023 വർഷങ്ങളിൽ ഖത്തർ എയർവേയ്‌സ് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. മൂന്ന് സ്ഥലങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കുകയും,  മറ്റ് ഏഴ് സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News