Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തര്‍ എയര്‍വേയ്‌സ് വേനല്‍ക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു

March 02, 2024

news_malayalam_qatar_airways_announces_summer_discounts_on_travel_packages

March 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വേനല്‍ക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ സേവിംഗ്‌സ് ഓഫറിന്റെ ഭാഗമായി 'കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധി' എന്ന പേരില്‍ ടിക്കറ്റ് നിരക്കില്‍ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചു. ഇന്നുമുതല്‍ (മാര്‍ച്ച് 2) മാര്‍ച്ച് 31 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും. തിരഞ്ഞെടുത്ത യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ ഈടാക്കും. 

മാര്‍ച്ച് 8 ന് മുമ്പ് നടത്തുന്ന ബുക്കിംഗുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ അധിക കിഴിവുകളും ലഭ്യമാക്കിയിട്ടുണ്ട്. QRHIS500- എന്ന പ്രൊമോ കോഡ് ഉപയോഗിച്ച്, ദോഹയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് 500 ഖത്തര്‍ റിയാല്‍ ഇളവുകള്‍ ലഭിക്കും. QRHIS1000 എന്ന പ്രൊമോ കോഡില്‍ ജിസിസി ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ആയിരം ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കും. QRHIS1500 എന്ന പ്രൊമോ കോഡില്‍ ജിസിസി ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് 1,500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കും. ഒക്ടോബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. 

അതേസമയം ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ്, ജിസിസി ട്രാവല്‍ പാക്കേജുകള്‍ എന്നിവയ്ക്കുള്ള പ്രൊമോ കോഡില്‍, ഒരു ബുക്കിംഗില്‍  പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ ഇളവുകള്‍ ലഭിക്കൂവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് വ്യക്തമാക്കി. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News