Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേൽ ഭീഷണിയിൽ രാജ്യം വിട്ടുപോകില്ലെന്ന് ഹമാസ് മേധാവി

October 15, 2023

news_malayalam_israel_hamas_attack_updates

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രായേൽ ഭീഷണിയില്‍ പേടിച്ച് രാജ്യം വിട്ടുപോകില്ലെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ. ഗാസ മുനമ്പില്‍ ഇസ്രായില്‍ വംശഹത്യ നടത്തുകയാണെന്നും അദ്ദേഹം വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.

ഗസ വിടുകയോ ഈജിപ്തിലേക്ക് ഓടിപ്പോകുകയോ ചെയ്യില്ല. അമേരിക്കയുടേയും ചില യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇസ്രായേൽ അക്രമങ്ങളെ ധീരമായി നേരിടുന്ന ഗസയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും ഇസ്മായില്‍ ഹനിയ പറഞ്ഞു. ഗസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കാത്ത യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഹമാസ് മേധാവി ആരോപിച്ചു. ഫലസ്തീന്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയ 'ക്രൂരമായ ഇസ്രായില്‍ ഉപരോധത്തെ' ഹനിയ അപലപിച്ചു. ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായിലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം യു.എൻ ജനറൽ സെക്രെട്ടറി അന്റോണിയോ ഗുട്ടെറസിനോട്  അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഗസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ 700ലധികം കുട്ടികള്‍ ഉള്‍പ്പെടെ 2,200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗസയില്‍ 'സമ്പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ഇന്ധന വിതരണം തുടങ്ങിയവ നിര്‍ത്തി. ഇസ്രയേലിന്റെ 150 തടവുകാരെ ഹമാസ് മോചിപ്പിക്കുന്നതുവരെ വിതരണം പുനരാരംഭിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News