Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിലെ ഇസ്രയേല്‍ ആക്രമണം മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ലക്ഷ്യമിട്ടെന്ന് ഫലസ്തീന്‍ പ്രസിഡന്റ് 

December 25, 2023

news_malayalam_israel_hamas_attack_updates

December 25, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിലെ ഇസ്രയേല്‍ ബോംബാക്രമണം വിവേചനരഹിതമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ലക്ഷ്യമിട്ടാണ് ആക്രമണം. ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ആക്രമണം 1948ലെ ദാരുണസംഭവത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേല്‍ സ്ഥാപിതമായതിന് പിന്നാലെ 1948ല്‍ ഏകദേശം 8 ലക്ഷത്തോളം ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്നും ഭൂമികളില്‍ നിന്നും ഇസ്രയേല്‍ ബലമായി പുറത്താക്കിയിരുന്നു.  

ക്രിസ്മസ് ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നു. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് ആശുപത്രി, ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്റര്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാള്‍, ഹോളി ഫാമിലി ചര്‍ച്ച് , ഗസയിലെ പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ക്രൂരമായ ബോംബാക്രമണത്തിലൂടെ ഇസ്രയേല്‍ സൈന്യം തകര്‍ത്തെന്നും അബ്ബാസ് ചൂണ്ടിക്കാട്ടിയതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ ജനങ്ങള്‍ക്ക് നേരെയുള്ള സൈന്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കാനുള്ള സമയമായെന്നും അബ്ബാസ് ആഹ്വാനം ചെയ്തു. സ്വതന്ത്രവും സമ്പൂര്‍ണ പരമാധികാര രാഷ്ട്രത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഫലസ്തീന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20,424 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News