Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ശാസ്ത്രജ്ഞനും ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി അധ്യക്ഷനുമായ സുഫിയാൻ തായിഹ് കൊല്ലപ്പെട്ടു

December 04, 2023

 Malayalam_News_Qatar

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ-ഫലൂജ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ഫലസ്തീൻ ശാസ്ത്രജ്ഞനും ഗസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അധ്യക്ഷനുമായ സുഫിയാൻ തായിഹും കുടുംബവും കൊല്ലപ്പെട്ടു. ആക്രമണത്തിൽ തായിഹും കുടുംബവും ഉൾപ്പെടെ 100 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

2021ൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ഗവേഷകരിൽ ഒരാളായിരുന്നു സുഫിയാൻ. യുവ അറബ് ശാസ്ത്രജ്ഞർക്കുള്ള അബ്ദുൾ ഹമീദ് ഷോമൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2023ൽ ഫലസ്തീനിലെ ഭൗതിക, ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്രങ്ങളുടെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന മേധാവിയായും സുഫിയാൻ പ്രവർത്തിച്ചിരുന്നു.

അതേസമയം, ഗസയിൽ വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇസ്രയേൽ സേന ആക്രമണം തെക്കൻ ഗസ ഉൾപെടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. ഗസ സിറ്റിയും ടെൽ അവ്‍ സാതറും ഖാൻ യൂനിസും റഫയും കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം ‌നടത്തുന്നത്. ഫലസ്തീനികളോട് ഒഴിയാൻ ആവശ്യപ്പെട്ട ശേഷം നേരിട്ടുള്ള ആക്രമണങ്ങൾക്കായി ഇസ്രയേൽ തയാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News