Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേശീയ ദിനത്തിലെ 'ഫലസ്തീൻ ഡ്യൂട്ടി', 200 മില്യൺ ഖത്തർ റിയാൽ സമാഹരിച്ചു

December 19, 2023

Qatar_Malayalam_News

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ദേശീയ ദിനത്തിൽ (ഡിസംബർ 18) സൂഖ് വാഖിഫ്, ദർബ് അൽ സായി, കത്താറ കൾച്ചറൽ വില്ലേജ് എന്നിവിടങ്ങളിൽ നടത്തിയ 'ഫലസ്തീൻ ഡ്യൂട്ടി ഫണ്ട് റൈസിംഗ് കാമ്പെയ്‌നിൽ 200 മില്യൺ ഖത്തർ റിയാൽ സമാഹരിച്ചു. റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസ് (RACA), ഖത്തർ മീഡിയ കോർപ്പറേഷൻ (ക്യുഎംസി), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്), ഖത്തർ ചാരിറ്റി (ക്യുസി) എന്നിവർ ചേർന്നാണ് കാമ്പയിൻ സംഘടിപ്പിച്ചത്. 

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 100 മില്യൺ ഖത്തർ റിയാലാണ് സംഭാവന നൽകിയത്. 10 ലക്ഷം ഖത്തർ റിയാൽ ഉരീഡോ ഖത്തറും നൽകിയിട്ടുണ്ട്. കൂടാതെ, ഡിസംബർ 30 വരെ ഫലസ്തീനിലേക്ക് (+970) സൗജന്യ കോളുകൾ ചെയ്യാമെന്ന് ഉരീഡോ ഖത്തർ പ്രഖ്യാപിച്ചു. പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഒരാളും 10 മില്യൺ ഖത്തർ റിയാൽ സംഭാവനയായി നൽകിയിട്ടുണ്ട്. 7.8 ദശലക്ഷം ഖത്തർ റിയാൽ, 2.9 ദശലക്ഷം ഖത്തർ റിയാൽ എന്നിവയും അതിലേറെയും കാമ്പെയ്‌നിൽ സംഭാവനയായി ലഭിച്ചു.

ഖത്തർ ടെലിവിഷൻ ഇന്നലെ (ഡിസംബർ 18) സംപ്രേക്ഷണം ചെയ്‌ത കാമ്പയിനിന്റെ അൽ-അരീഷിലെ തത്സമയ പരിപാടിയിൽ ഖത്തർ റെഡ് ക്രസന്റിലെ സന്നദ്ധപ്രവർത്തകരായ ഫാത്തിമ അൽ-കുവാരിയും, വാഹിബ അൽ-സാദിയും പങ്കെടുത്തു. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 12 മണി വരെ ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും തേടിയിരുന്നു. 

ഇതിന് പുറമെ, ഗസ മുനമ്പിലെ ജനങ്ങൾക്ക് ഖത്തറിൽ നിന്ന് പരമാവധി സഹായം എത്തിക്കുന്നതിന് ഏകദേശം 30 വിമാനങ്ങൾക്ക് തുല്യമായ ദുരിതാശ്വാസ സഹായ കപ്പൽ പദ്ധതിയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) പ്രഖ്യാപിച്ചു. ഗസയിലെ ദുരിതബാധിതരായ ആളുകളുടെ ആരോഗ്യം, ഭക്ഷണം, പാർപ്പിടം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കപ്പലിൽ നിരവധി പ്രധാന ദുരിതാശ്വാസ സാമഗ്രികൾ ഉണ്ടാകുമെന്ന് ക്യുആർസിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News