Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
എട്ടാം ഖത്തർ മലയാളി സമ്മേളനം, ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

October 23, 2023

news_malayalam_event_updates_in_qatar

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: നവംബറിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ 'ബോധനീയ -23' എന്ന ശീർഷകത്തിൽ വിവിധ വിഷയങ്ങളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഐ ഐ സി സി കാഞ്ചാനി ഹാളിൽ നടന്ന സെമിനാർ ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ കാൻസർ പോലുള്ള മാരക  രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ഇത്തരം സെമിനാറുകൾ ഫലപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഡിക്കൽ വിംഗ് കൺവീനർ ഡോ.അസീസ് പാലോൾ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി അസിസ്റ്റന്റ് കൗൺസിലർ ഓഫീസർ എം സി രാജഗോപാലൻ, ഖത്തർ മലയാളി സമ്മേളനം വൈസ് ചെയർമാൻ  സുലൈമാൻ മദനി, എംജിഎം ജനറൽ സെക്രട്ടറി ജാസ്മിൻ നസീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ 'കരുതലോടെ കൗമാരം 'എന്ന വിഷയത്തെ അടിസ്ഥനമാക്കി സൈക്ക്യാട്രിസ്‌റ്റ് ഡോ.ടിഷ ജേക്കബ് രക്ഷിതാക്കളുമായി സംവദിച്ചു. സ്തനാർബുദത്തെക്കുറിച്ചും സ്തനാർബുദം നേരത്തെ തിരിച്ചറിയാനുള്ള പരിശോധന സംവിധാനങ്ങളെ കുറിച്ചും ഹമദ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റുകളായ റൂബി രാജ്,നീതു ജോസഫ് എന്നിവർ സംസാരിച്ചു. ഗൈനെക്കോളജിസ്റ്റ് ഡോ.ദേവി കൃഷ്ണയുടെ നേതൃത്വത്തിൽ പാനൽ ഡിസ്കഷൻ നടന്നു.

പുരുഷന്മാർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച ഫിറ്റ്നസ് സെഷനിൽ ‘ആരോഗ്യം കരുത്തോടെ, കരുതലോടെ’ എന്ന വിഷയത്തിൽ സീനിയർ ഫിസിയോതെറാപ്പിസ്റ് മുഹമ്മദ് അസ്‌ലം സദസ്സുമായി സംവദിച്ചു. 

മിനി സിബി പരിപാടിയിൽ നന്ദി അറിയിച്ചു .മെഡിക്കൽ വിംഗ് അംഗങ്ങളായ ജസീല നാസർ, ഡോ.നിഷാൻ പുരയിൽ, സലീന റിയാസ്, ഡോ.ഷഫീഖ് താപ്പി, മുഹമ്മദ് ഷാഫി, ഹുസൈൻ വാണിമേൽ, ബിന്ദു ലിൻസൺ, ഡോ.മക്തൂം തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News