Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ഷക്കീർ ചീരായിയെ ഒഐസിസി ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ആദരിച്ചു

November 23, 2023

 Qatar_News_Malayalam

November 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ പ്രവാസിയും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഷക്കീർ ചീരായിയെ ഒഐസിസി ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ആദരിച്ചു. ഖത്തറിലെ കാലിക്കറ്റ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഖത്തർ ഒഐസിസി  ഇൻകാസ് ഖത്തർ പ്രസിഡണ്ട് സമീർ ഏറാമല മെമോന്റോ നൽകി. പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 30 മണിക്കൂർ 34 മിനിറ്റ് 9 സെക്കന്റ് സമയ ദൈർഘ്യത്തിൽ അബു സംറയിൽ നിന്നും റുവൈസ് പോർട്ട് വരെ 192.14 കിലോമീറ്റർ ദൂരം ഓടിയാണ് ഷക്കീർ റെക്കോർഡ് കരസ്ഥമാക്കിയത്. ദോഹ ബാങ്കിൽ ഉദ്യോഗസ്​ഥനാണ് തലശ്ശേരിക്കാരനായ ഷക്കീർ. 12 വർഷം മുമ്പാണ്​ ഷക്കീർ ജോലി തേടി ഖത്തറിലെത്തുന്നത്. 

അംഗീകാരത്തിന് ഷക്കീർ ഇൻകാസിന് നന്ദി അറിയിച്ചു. ചടങ്ങിൽ ഇൻകാസ് പത്തനംതിട്ട സെൻട്രൽ കമ്മിറ്റി അംഗം മനോജ് കൂടൽ, ജില്ലാ പ്രസിഡന്റ് രഞ്ചു സാം നൈനാൻ, സെക്രട്ടറി റ്റിജു തോമസ്, ജോയിൻ സെക്രട്ടറി ഐസക് വർഗീസ് എന്നിവർ സംസാരിച്ചു. ബിജു തോമസ്, റെനോഷ് ജോൺ, സി കെ അമീൻ, ജോബി കെ തോമസ്, നിതിൻ മാത്യു, ബിബിൻ തോമസ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News